Home

samam

Settings

Malayalam Kannada Tamil Telugu
1 വിഹാരം (4) ബൗദ്ധമഠം ma വിഹാര - ജൈന അഥവാ ബൗദ്ധഭിക്ഷുഗള മഠ ka വികാരം- പൗത്തര്‍കോയില്‍, പൗത്താലയം ta വിഹാരം- ബൗദ്ധാലയം te
2 വിഹിതം - വീതം, പങ്ക്‌ ma പാലു ka വികിതം - വീതം, പങ്കു ta വംതു - ഭാഗസ്വാമ്യം te
3 വീകം (1) - കാറ്റ്‌ ma ഗാളി ka വീകം - കാറ്റു ta വീകം- ഗാലി te
4 വീകം (2) - പറവ, പക്ഷി ma ഹക്കി - പക്ഷി ka വീകം - പറവൈ, പട്‌ചി ta വീകം - പിട്ട, പക്ഷി te
5 വീകം (3) - പൂട്ട്‌, പെട്ടി വാതില്‍ മുതലായവ പൂട്ടാനുളള സാധനം ma ബീഗ- കീലി, ബാഗിലുപെട്ടിഗെ മുംതാദവുഗളന്നു ഭദ്രപഡിസലു ഹാകുവ സാധന ka വീകം - പൂട്ടു, തിറവുകോലാല്‍ തിറക്ക ക്കൂടിയ കരുവി ta ബീഗം- താളം, തലുപുലോനഗു വാനികി വേസേഡുതാളം te
6 വീക്കം - വീങ്ങല്‍, തടിപ്പ്‌, മുഴ, പരിക്കുകൊണ്ടും രോഗം കൊണ്ടും ഉണ്ടാകുന്ന തടിപ്പ്‌ ma ബാവു- ഊത- പെട്ടു, കായിലെ മുംതാദവുഗളിംദ ഉംടാഗുവ ഊത ബീഗുവികെ ka വീക്കം - പുടൈപ്പു, ഉടലില്‍ ഒര്‍ ഉറുപ്പു അല്ലതു അടിപ്പട്ട ഇടം വീങ്കിയിരുക്കും നിലൈ ta വാപു- ഗുബ്ബഡം, ബൊപ്പി, ബുഡിപി ദെബ്ബതഗുലഡംവല്ലകലിഗേ ബൊഡിപി (മെദഡുവാപു - മസ്‌തിഷ്‌കവീക്കം) te
7 വീക്ഷണം - കാഴ്‌ച, നോട്ടം ma വീക്ഷണ(ണെ)- നോട ka വീട്‌ചണം - പാര്‍വൈ ta വീക്ഷ- വീക്ഷണം, ചൂപു te
8 വീക്ഷിക്കുക - കാണുക, നോക്കുക ma വീക്ഷിസു- നോഡു ka പാര്‍ക്ക ta വീക്ഷിംചു - ചൂചു te
9 വീങ്ങുക - തടിക്കുക, മുഴയ്‌ക്കുക, വീര്‍ ക്കുക ma ബീഗു- ഉബ്ബരിസു, ദപ്പവാഗു, ഉബ്ബു ( നരഉബ്ബികൊംഡു) ka ഉപ്പു - വീങ്കു, പരുമനാകു, അഴുതു വീങ്കിയമുകം - കരഞ്ഞുവീര്‍ത്തമുഖം ta വാചു - ഊദു, ഉബ്ബു, ഉബ്ബരിംചു (കഡുപുബ്ബു - വയറുവീങ്ങുക) (മുഖം ഉബ്ബി ഉന്നായി - മുഖം വീങ്ങിയിരുന്നു) te
10 വീചി (1) വീചിക, ഓളം, അല, തിര ma വീചി- അലെ, തരംഗ, തെരെ ka വീചി - അലൈ ta വീചി - അല te
11 വീചി (2) കിരണം, രശ്‌മി ma വീചി- കിരണ ka വീചി - കിരണം ta വീചി - കിരണം te
12 വീജനം (1) വീശല്‍ ma വീജന- ബീസുവികെ ka വീശുതല്‍ ta വീജനം - വിസരഡം te
13 വീജനം (2) വിശറി ma വീജന- ബീസണിഗെ ka വീചനം- വിശിറി ta വീജനം - വിസനകര്‌റ te
14 വീടുക- കടംതീര്‍ക്കുക, കടംവീട്ടുക ma തീരിസു- ഋണമരളിസല്ലിസു കഡതീരിസു ka അടൈക്ക - കടനൈതീര്‍ക്ക, കടന്‍തിരിപ്പിച്ചെലുത്തു, കടന്‍വീട്ടു ta ചെല്ലിംചു- അപ്പുചെല്ലിംചു, അപ്പുതീര്‍ചു, ഋണതീര്‍ചു te
15 വീടുവയ്‌ക്കുക - വീടുനിര്‍മ്മിക്കുക, വീടുകെട്ടുക ma മനെമാഡു- മനെകട്ടു ka വീടുകട്ടു ta ഇല്ലുകട്ടു te
16 വീട്ടമ്മ - ഗൃഹനായിക, ഭാര്യ ma മനെയാകെ - ഗൃഹിണി, ഹെംഡതി ka വീട്ടാള്‍- മനൈയാള്‍, മനൈവി ta ഇല്ലാലു- ഗൃഹിണി, ഭാര്യ, ഇംടിയാവിഡ te
17 വീട്ടുടമ - വീടിന്റെ ഉടമ ma മനെമാലിക- മനെയവനു ka വീട്ടുരിമൈയാളര്‍ ta ഇംടിയജമാനി - ഇംടിവാഡു te
18 വീട്ടുനികുതി- വീടിന്മേല്‍ സര്‍ക്കാറിനു കൊടുക്കേണ്ടുന്ന കരം ma മനെകംദായ ka വീട്ടുവരി ta ഇല്ലരി- ഇംടിപന്നു te
19 വീട്ടുപണി- അടുക്കളപ്പണി, വീട്ടുവേല ma മനെകെ(ഗെ)ലസ- ഗൃഹകൃത്യ ka വീട്ടുവേലൈ ta ഇംടിപനി te
20 വീട്ടുപേര്‌ - കുടുംബപ്പേര്‌ ma മനെഹെസരു ka വീട്ടുപ്പെയര്‍ ta ഇംടിപേരു - ഗുര്‍തിംപുകോസം വ്യക്തിപേരുകു മുംദു പെട്ടുകൊനേ വംശംപേരു te
21 വീട്‌ - ഗൃഹം, പാര്‍പ്പിടം ma മനെ- ഗൃഹ, ബീഡു ka വീടു - ഇല്ലം, മനൈ ta ഇല്ലു - ഇംടി, വീഡു, (നീ ഇംടി - നിന്റെ വീട്‌) te
22 വീണ- ഒരു കമ്പിവാദ്യം ma വീണെ - ഒംദുബഗെയതംതിവാദ്യ ka വീണൈ - യാഴ്‌ ta വീണ - ദംഡെ te
23 വീണാകുക - പാഴാകുക, നശിക്കുക ma ഹാളാഗു ka വീണാകു - പാഴാകു, പാഴ്‌പടു ta പാഡുപഡു - ചെഡിപോവു te
24 വീണാക്കുക - പാഴാക്കുക, നശിപ്പിക്കുക ma ഹാളുമാഡു- ഹാളുഗെഡഹു ka വീണാക്ക - പാഴാക്ക ta പാഡുപരചു - പാഡുപഡേടുലുചേയു, പാഡുചേയു te
25 വീണാവാദകന്‍ - വീണവായിക്കുന്നവന്‍ ma വീണാവാദക - വീണെയന്നുനുഡിസുവവനു ka വൈണികന്‍ - വീണൈവാസിപ്പവന്‍ ta വീണാവാദുഡു- വീണവായിംചേവാഡു, വൈണികുഡു te
26 വീണ്ടും - പിന്നെയും ma മത്തെ - പുന: ( മത്തെമലഗിതു - വീണ്ടും കിടന്നു) ka മീണ്ടും - മറുപടിയും, മറിത്തു, തിരുമ്പ ta മരല - മള്ളീ te
27 വീണ്ടും വീണ്ടും- പിന്നെയും പിന്നെയും ma മത്തെമത്തെ ka മീണ്ടും മീണ്ടും - തിരുമ്പത്തിരുമ്പ ta മള്ളീമള്ളീ te
28 വീണ്ടെടുക്കുക- പോയ്‌പോയത്‌ തിരിച്ചെടുക്കുക ma മരളിപഡെയു- പുനഹപഡെയു ka മീട്‌ക്ക - തിരുമ്പപ്പെറു, മീട്ടു ta വെനകിതീസികൊനു - തിരിഗികൊനിവേയു te
29 വീതം- പങ്ക്‌, ഓഹരി ma പാലു ka വീതം- പങ്കു ta വാടാ - വംതു te
30 വീതി- അകലം, വിസ്‌താരം ma അഗല- അഡ്ഡഗല, വിസ്‌താര ka വീതി - അകല ta വെഡല്‍പു - വിരിവി, വിസ്‌താരം te