Home

samam

Settings

Malayalam Kannada Tamil Telugu
1 കപി - കുരങ്ങ്‌ ma കപി - മംഗ, കോതി ka കപി - കുരങ്കു ta കപി - കോതി te
2 കപോതം - മാടപ്രാവ്‌, കുരുവി ma കപോത - പരിവാണ, പരിവാള ka കപോതം - കരുംപുറാ, കുരുവി ta കപോതം - ഗുവ്വ, പാവുരം te
3 കപോലം - കവിള്‍, കവിള്‍ത്തടം ma കപോല - കെന്നെ, ഗല്ല ka കപോലം - കന്നം ta കപോലം- ചെക്കിലി, ഗല്ലം, ചെംപ, ബുഗ്ഗ te
4 കപ്പ - കൊള്ളിക്കിഴങ്ങ്‌, മരക്കിഴങ്ങ്‌ ma മരഗെണസു ka മരക്കിഴങ്കു - ഏര്‍ലൈക്കിഴങ്കു ta ആലുവാരിഗഡ്ഡ te
5 കപ്പം - സാമന്തന്മാരും ചെറുനാട്ടുരാജാക്കന്മാരും രാജാവിനു കൊടുക്കുന്ന പണം ma കപ്പ - അരസരിഗെ കൊഡതക്ക കാണി കെ സാമംതനിംദ അധിരാജനിഗെ സല്ലിസുവകാണികെ ka കപ്പം - സിറ്റരസര്‍കള്‍ പേരരസരുക്കുച്ചെ ലുത്തിയവരി ta കപ്പം - രാജുകു സാമംതുലു, ചെല്ലിംചേരുസും- കാനുക te
6 കപ്പക്കിഴങ്ങ്‌ - ചക്കരക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌, വള്ളിക്കിഴങ്ങ്‌ ma സിഹിഗെണസു - സിഹിഗഡ്ഡെ ka കപ്പക്കിഴങ്കു - സീനിക്കിഴങ്കു, സര്‍ക്കരൈവള്ളിക്കിഴങ്കു ta തിയ്യകംദ - ചിലകഡദുംപ te
7 കപ്പയ്‌ക്ക - കര്‍മൂസ്‌, പപ്പായ, പപ്പയ്‌ക്ക ma പപ്പായി - പരംഗിഹണ്ണു ka പപ്പാളി ta ബൊപ്പായി - ബൊപ്പായപംഡു te
8 കപ്പലണ്ടി - നിലക്കടല ma നെലഗഡലെ ka നിലക്കടലൈ - വേര്‍ക്കടലൈ ta വേരുസെനഗ te
9 കപ്പല്‍ - കടലില്‍ സഞ്ചരിക്കുന്ന വലിയ വാഹനം ma ഹഡഗ - ഹഡഗു, കപ്പലു ka കപ്പല്‍ ta കപ്പലി - കപ്പരി, ഓഡ, നാവ te
10 കപ്പല്‍ച്ചക്ക- കടച്ചക്ക, കൈതച്ചക്ക ma അനാനസു - അനാനസുഹണ്ണു ka അന്നാസിപ്പഴം ta അനാസ - അനാസപംഡു te
11 കപ്പല്‍പ്പട - നാവികസേന ma ഹഡഗുപഡെ -നൗകാപഡെ ka കപ്പല്‍പ്പടൈ - കടര്‍പടൈ ta നൗകാസൈന്യം te
12 കപ്പി - റാട്ട, വെള്ളം, ഭാരംമുതലായവ വലിച്ചുകയറ്റാന്‍ ഉപോഗിക്കുന്ന ചക്രം ma കപ്പി - രാടെ, ഗഡഗഡെ, ബാവിയിംദ നീരു സേദലു അനുകൂലവാദ ഗാലി ka കപ്പി - കയിറു ഇഴുക്കും സക്കരം ta ഗിരക - ഗിലക, തിരുഗുഡുഗിലക, കപ്പീ, നൂതിലോനി നീള്ളു തോഡേപാത്രകു അമര്‍ ചിന ഗിലക te
13 കപ്പിത്താന്‍ - കപ്പലിന്റെ നായകന്‍ ma കപ്‌താന - ഹഡഗിന മുഖ്യാധികാരി ka കപ്പല്‍തലൈവന്‍ - കപ്പറ്റലൈവന്‍ ta ഓഡനായകുഡു - ഓഡഅധികാരി te
14 കപ്പുക - കൈകൂടാതെ വായകൊണ്ടു തിന്നുക, വിഴുങ്ങുക ma മുക്കു - ഗപഗപനെതിന്നു (മണ്ണുമുക്കു - മണ്ണുകപ്പുക) ka കവ്വു - (മണ്‍കവ്വു - മണ്ണുകപ്പുക) ta കവ്വു - കബളിംചു, മിംഗു, നോടിലോനുംചി, കഡുപുലോകി പോയേട്‌ലുചേയു te
15 കഫം- ശ്ലേഷ്‌മം, കാര്‍ക്കിച്ചു തുപ്പുമ്പോ ള്‍വായില്‍നിന്നുവരുന്ന കട്ടിയായവസ്‌തു ma കഫ - തെമഡെ ka കപം - ചളി ta കഫം - തെമഡ te
16 കബന്ധം - തലയില്ലാത്ത ഉടല്‍, തലയറ്റ ഉടല്‍ ma മുംഡ - രുംഡ, കബംധ, തലെയില്ലദ ദേഹ ka മുണ്ടം - കപന്തം, കവന്തം, തലൈയറ്റ ഉടല്‍ ta മൊംഡെം - കബംധം, അട്ട, തലലേനി ശരീരം te
17 കബളിക്കുക - വിഴുങ്ങുക ma കബലി(ളി)സു - നുംഗു ka കപളീകരംസെയ്‌ - (തീവിപത്താല്‍ കുടിസൈകള്‍ കപളീകരം സെയ്യപ്പട്ടന) ta കബളിംചു - മിംഗു te
18 കബളിപ്പിക്കുക - ചതിക്കുക, പറ്റിക്കുക, അപഹരിക്കുക ma കബളിസു - മോസമാഡു, അപഹരിസു ka കപളീകരംസെയ്‌ - മോസംസെയ്‌, അപകരിക്ക ta കബളിംചു - മോസപുച്ചു, അപഹരിംചു te
19 കമനീയ - കാമിക്കത്തക്ക, മനോഹരമായ ma കമനീയ - ബയസലുയോഗ്യ, മനസെളയുവ, മനോഹരവാദ ka മനോകരമാന ta കമനീയം -കോരദഗിന, മനോഹരമൈന te
20 കമല - ലക്ഷ്‌മി, ഉത്തമസ്‌ത്രീ ma കമലാ - ലക്ഷ്‌മി, ഉത്തമസ്‌ത്രീ ka കമലൈ - തിരുമകള്‍, ഇലക്കുമി ഇലട്‌ചുമി ta കമല - ലക്ഷ്‌മി, ഉത്തമസ്‌ത്രീ te
21 കമലം (1) താമര ma കമല - താവരെ, താമരെ ka കമലം- താമരൈ ta കമലം - താമര te
22 കമലം (2) വെള്ളം ma കമല - നീരു ka കമലം- നീരു ta കമലം - നീള്ളു te
23 കമലം (3) ഒരുതരംമാന്‍ ma കമല - ഒംദുബഗെയജിംകെ ka ഒരു വകൈമാന്‍ ta കമലം- ഒകജാതിലേഡി te
24 കമാന്‍ - കമാനം, വില്ല്‌, അര്‍ധചന്ദ്രാകൃതിയിലുള്ള വളവ്‌, ആര്‍ച്ച്‌ ma കമാന - ബില്ലു, അര്‍ധചംദ്രാകൃതിയരചനെ ka കമാന്‍ - കമാന്‍വളൈ ta കമാനു - വില്ലു te
25 കമിതാവ്‌ - കാമുകന്‍, കമമുള്ളവന്‍ ma കാമുക - കാമാസക്തനാദവനു ka കാമുകന്‍ - കാമഇച്ചൈയുള്ളവന്‍ ta കമിത - കാമകുഡു te
26 കമിഴുക - മുഖം കീഴോട്ടായിമറിയുക, മലരുക, കുമ്പിടുക ma മഗുചു - കവുചു, ബോരലാഗു, അഡിമേലാഗു ka കമിഴ്‌ ta ബോരഗിലപഡു - ബോരഗില്ലു te
27 കമിഴ്‌ത്തുക - മുഖം കീഴോട്ടാക്കി മറിക്കകക, കുമ്പിടുത്തു, മലര്‍ത്തുക ma കവുചു - ബോരലുഹാകു (കവുചിമഗലു, കമിഴ്‌ന്നു കുടക്കുക) മഗുചുതിരുവിഹാകു, അഡിമേലുമാഡു ka കവിഴ്‌ക്ക - തലൈകീഴാകമാറ്റു ta ബോരഗിംചു - ബോര്‍ലിംചു (ഗിന്നെനിബോര്‍ലിചി- കിണ്ണം കമിഴ്‌ത്തി) te
28 കമുക്‌ - കമുങ്ങ്‌, കവുങ്ങ്‌, അടയ്‌ക്കാമരം ma കൗഗു - കവുഗു, അഡികെമര ka കമുകു - പാക്കുമരം ta പോക- പോകചെട്ടു, പോകമാനു, ക്രമുകം te
29 കമ്പ - വടം, കയറ്‌ ma വട - ഹഗ്ഗ ka വടം - കയിറു ta വടം - താഡു te
30 കമ്പം - സ്‌തംഭം, തൂണ്‍ ma കംഭ - സ്‌തംബ ka കമ്പം- തൂണ്‍ ta കംബം - സ്‌തംഭം, ഗുംജ te